കേരളം

താമരശേരി ചുരത്തില്‍ ഞായറാഴ്ച മുതല്‍ ഗതാഗതം പുനസ്ഥാപിക്കും

സമകാലിക മലയാളം ഡെസ്ക്

താമരശേരി: ചുരത്തില്‍ ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും ഗതാഗതമന്ത്രി എകെ ശശീന്ദ്രനും അറിയിച്ചു. എന്‍ജിനിയര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ബസുകളടക്കമുള്ള യാത്രാ വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത്.

വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ കടത്തി വിടുക. ചരക്ക് വാഹനങ്ങള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ പരിശോധിച്ച് ചരക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ