കേരളം

ജനാധിപത്യം ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍മാരായ മാധ്യമപ്രവര്‍ത്തകരും സംരക്ഷകരായ അഭിഭാഷകരും പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചാലേ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂവെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന അഡ്വ. ജോസഫ് ജേക്കബ് കൈനാട്ടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ കാലത്തിന് ശേഷം അഭിഭാഷകരുടെ ഒരുപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണാനായതില്‍ സന്തോഷമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. അകലേണ്ടവരല്ല, പരസ്പരം അടുത്ത് ഇടപെടേണ്ടവരാണ് ഇരുകൂട്ടരും. അപരനെ കുറിച്ചുള്ള വ്യഗ്രതയാണ് സാമൂഹിക പ്രതിബദ്ധതയെന്നും അഭിഭാഷക ക്ഷേമനിധി ജോസഫ് ജേക്കബിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ