കേരളം

ഡപ്യൂട്ടി കമാന്‍ഡന്റ് പിവി രാജുവിനെതിരെ നടപടി വേണമെന്ന് ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്പി ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് പിവി രാജുവിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് ഡിജിപി. രാജുവിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നും ശിക്ഷാനടപടി വേണമെന്നും ഡിജിപിയുടെ ശുപാര്‍ശയില്‍ പറയുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയിട്ടുള്ളത്. 

രാജു നാല് ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടില്‍ ടൈല്‍ പണിക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം നടന്നത്. ബറ്റാലിയന്‍ ഐജി ജയരാജാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിലാണ് ടൈല്‍സ് പാകാനായി നാല് പേരെ നിയോഗിച്ചത്. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പരാതിയോടൊപ്പം ഡിജിപിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി