കേരളം

വീട്ടിലും ഞാന്‍ നിര്‍മിച്ച കെട്ടിടത്തിലും എന്തിനാണ് പരിശോധന? ജസ്‌ന മടങ്ങി എത്തുമ്പോള്‍ എന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടി ഉണ്ടാകില്ലെന്ന് പിതാവ്‌

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജെസ്‌നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍അംഗം ഷാഹി കമാല്‍. ജെസ്‌നയെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് ആദ്യം വേണ്ട കരുതല്‍ നല്‍കിയില്ലെന്നും അന്വേഷണം വേഗത്തിലാക്കേണ്ടതുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. 

ജെസ്‌നയുടെ കൊല്ലമുളയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു വനിതാ കമ്മിഷന്‍ അംഗത്തിന്റെ പ്രതികരണം. ജെസ്‌നയുടെ പിതാവിനോടും സഹോദരനോടും ഷാഹിദ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മാനസീക പീഡനത്തിന് ഇരയാകുന്നുണ്ട്. അന്വേഷണത്തിന് ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. വീട്ടിലും താന്‍ നിര്‍മിച്ച കെട്ടിടത്തിലും എന്തിനാണ് പരിശോധന നടത്തുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു. 

ജെസ്‌ന മടങ്ങി എത്തുമ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മറുപടി ഉണ്ടാകില്ല. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജയിംസ് ജോസഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ