കേരളം

എസ്എഫ്‌ഐയെ ഇനി ഇവര്‍ നയിക്കും; സച്ചിന്‍ ദേവ് സെക്രട്ടറി, വിനീഷ് പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: എസ്എഫ്‌ഐ 33-ാം സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റായി വിനീഷിനെയും സെകട്ട്രറിയായി സച്ചിന്‍ ദേവിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയാണ് സച്ചിന്‍ ദേവ്. വിനീഷ് നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. 

വൈസ്  പ്രസിഡന്റുമാരായി ആദര്‍ശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശില്‍പ്പ സുരേന്ദ്രന്‍ (എറണാകുളം), കെ രഹ്‌ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ പി അന്‍വീര്‍ (കണ്ണൂര്‍), ശരത്പ്രസാദ് (തൃശൂര്‍), കെ എം അരുണ്‍ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 

17 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരെഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങള്‍: അമ്പിളി (കാസര്‍കോട്), എ പി അന്‍വീര്‍ (കണ്ണൂര്‍), സച്ചിന്‍ദേവ് (കോഴിക്കോട്), സക്കീര്‍ (മലപ്പുറം), ജോബിസണ്‍ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ് (തൃശൂര്‍), ശില്‍പ്പ സുരേന്ദ്രന്‍ (എറണാകുളം), എം എസ് ശരത് (ഇടുക്കി, കെ എം അരുണ്‍ (കോട്ടയം), വിഷ്ണുഗോപാല്‍ (പത്തനംതിട്ട), എസ് അഷിത (ആലപ്പുഴ), ആദര്‍ശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂര്‍), സംഗീത് (തൃശൂര്‍), ടി പി രഹ്‌ന സബീന (മലപ്പുറം).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം