കേരളം

നിരോധാജ്ഞ നിലനില്‍ക്കുന്ന ചിറക്കടവില്‍ വീണ്ടും സംഘര്‍ഷം: ഒരാളുടെ കൈ അറ്റു തൂങ്ങി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ നിരോധാജ്ഞ നിലനില്‍ക്കെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റി. വെട്ടേറ്റ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എംഎല്‍ രവി (33)യുടെ വലതു കൈ അറ്റ് തൂങ്ങി. ഇന്നലെ രാത്രി 8.15നാണ് സംഭവം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം. രവിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്.

ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു. 

നാട്ടുകാര്‍ രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. 14 ദിവസത്തേക്കായിരുന്നു ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചിറക്കടവ് പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പോലീസ് 24 മണിക്കൂര്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്