കേരളം

സാമ്പത്തിക ക്രമക്കേട്: 17 വര്‍ഷമായി ഒളിവിലായിരുന്ന ബാങ്ക് മാനേജരും ഭാര്യയും പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാങ്ക് മാനേജരേയും ഭാര്യയെയും സി. ബി.ഐ അറസ്റ്റ്‌ചെയ്തു. ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ശാഖയിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതിയായ തിരുവനന്തപുരം കുളത്തറ സ്വദേശി കെ.ജയഗോപാലിനെയും ഭാര്യയെയുമാണ് സി.ബി.ഐ സംഘം മുംബൈ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2001 മുതല്‍ കാനഡയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരും തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്.

ഇരുവര്‍ക്കുമെതിരെ 2009 ല്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ  അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച ശേഷം സി.ബി.ഐയെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 1998 ലാണ് ഇവരടക്കം നാലുപേര്‍ക്കെതിരെ സി.ബി.ഐ സാമ്പത്തിക ക്രമക്കേട് കേസ് രജിസ്റ്റര്‍ ചെയ്തത്.

സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ 13,36, 153 രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടത്തിയതായാണ് ആരോപണം. ജയഗോപാലിനും ഭാര്യക്കും പുറമെ കരമന സ്വദേശി ബി.കൃഷ്ണന്‍, നെടുമങ്ങാട് സ്വദേശി എസ്.സുരേഷ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സുരേഷും കൃഷ്ണനും നേരത്തേ കേസില്‍ വിചാരണ നേരിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്