കേരളം

'അമ്മയുടെ തീരുമാനം സത്യസന്ധമാണ്, അത് അവരുടെ നിലപാടുമായി യോജിക്കുന്നതാണ്'

സമകാലിക മലയാളം ഡെസ്ക്


ആര്‍എസ്എസുകാര്‍ മതേതരര്‍ ആകണം എന്ന് പറയും പോലെയാണ് താരസംഘടനയായ അമ്മയില്‍ ജനാധിപത്യം വേണം എന്നു പറയുന്നതെന്ന് സോഷ്യല്‍ മിഡിയ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍. ആത്യന്തികമായി അമ്മ ഒരു ഫ്യുഡല്‍ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ്. ദിലീപിനെ പുറത്താക്കുക എന്ന അവരുടെ തീരുമാനം തന്നെ ആ സംഘടനയുടെ പൊതു സ്വഭാവത്തിന് ഘടകവിരുദ്ധം ആയിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണാനാവുന്നില്ലെന്ന് രശ്മി ആര്‍ നായര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രശ്മിയുടെ കുറിപ്പ്: 

അമ്മ എന്ന സംഘടനയുടെ തീരുമാനത്തില്‍ ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല. എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയ RSSകാരിലും ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല. ആത്യന്തികമായി ആ സംഘടനകള്‍ ഉയര്‍ത്തുന്ന നിലപാടും രാഷ്ട്രീയവും ആണത്. RSSകാര്‍ മതേതരര്‍ ആകണം എന്ന് പറയും പോലെയാണ് അമ്മയില്‍ ജനാധിപത്യം വേണം എന്നൊക്കെ പറയുന്നത്. ആത്യന്തികമായി ആ സംഘടന ഒരു ഫ്യുഡല്‍ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ്. ദിലീപിനെ പുറത്താക്കുക എന്ന അവരുടെ തീരുമാനം തന്നെ ആ സംഘടനയുടെ പൊതു സ്വഭാവത്തിന് ഘടകവിരുദ്ധം ആയിരുന്നു. അതായത് RSS ഇഫ്താര്‍ വിരുന്നു നടത്തും പോലെ അത് തന്നെയാണ് ഇന്നലെ ഞാന്‍ പറഞ്ഞത് ഈച്ചയെ തീട്ടത്തില്‍ നിന്നും അകറ്റും പോലെ. അത്‌കൊണ്ട് ഇപ്പോഴത്തെ തീരുമാനം അവരുടെ നിലപാടുമായി യോജിക്കുന്ന ഒന്നാണ് സത്യസന്ധമാണ്.

അങ്ങനെ ലോകത്ത് ഏതെങ്കിലും മേഖലയില്‍ എല്ലാവരും മനുഷ്യ പക്ഷത്തു സ്ത്രീ പക്ഷത്തു തൊഴിലാളി പക്ഷത്തു ആണെങ്കില്‍ ഇവിടെ അമേരിക്കയും സോവിയറ്റ് യൂണിയനും ഉണ്ടാകില്ലായിരുന്നല്ലോ. ഇടതുപക്ഷവും വലതുപക്ഷവും ആവശ്യമില്ലല്ലോ ഞടട നെതിരെ സിപിഎം വേണ്ടല്ലോ. അമ്മ ഒരു സ്ത്രീ /തൊഴിലാളി വിരുദ്ധ വലതുപക്ഷ സംഘടന ആണ്. അതില്‍ അംഗങ്ങള്‍ ആയ ഒരു ചെറിയ ന്യൂനപക്ഷം എങ്കിലും ആ രാഷ്ട്രീയത്തിന് വിരുദ്ധമായവര്‍ ആണ് അവര്‍ പുറത്തു വരുക പുതിയ സംഘടന ഉണ്ടാക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ