കേരളം

കുമ്പസാരം പരസ്യമാക്കുമെന്ന് പറഞ്ഞ് ലൈംഗിക പീഡനം; അഞ്ച് വൈദികരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന ആരോപണത്തിന് പിന്നാലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന്
മലങ്കര ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്റ് ചെയ്തു.

യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്. 

സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം ആരോപണം വാസ്തവമല്ലെന്നും മറ്റ് ചില വിഷയങ്ങളാണ് ഇതിന് പിന്നിലെന്ന പ്രചാരണവും ശക്തമാണ്

ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്.ഇതിനിടെ സഭയെ ഒന്നാക നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാവുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍