കേരളം

മാണിക്ക് പിന്തുണയുമായി സിപിഎം എംഎല്‍എ; ചില ഉദ്യോഗസ്ഥര്‍ ഇവന്റ് മാനേജ്‌മെന്റ് കളിക്കുന്നുവെന്ന് എസ് രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മൂന്നാറില്‍ ഗൃഹനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടിയെ വിമര്‍ശിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയ്ക്ക് എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ പരോക്ഷ പിന്തുണ. ചില ഉദ്യോഗസ്ഥര്‍ ഇവന്റ് മാനേജ്‌മെന്റ് കളിക്കുകയാണെന്ന് എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നടപടി പിന്‍വലിക്കണമെന്നും എസ് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അതേസമയം ഗൃഹനിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു.

മൂന്നാര്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കെ എം മാണി നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിര്‍ദേശപ്രകാരണമാണ് നടപടി. കര്‍ഷക താത്പര്യം സംരക്ഷിക്കാനാണ് നിബന്ധന ഏര്‍പ്പെടുത്തിയതെന്നും റവന്യൂമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ഭൂസംരക്ഷണം ആവശ്യപ്പെട്ട്  ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി  ഇടുക്കി ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ