കേരളം

മാധ്യമങ്ങളുമായി ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം; നടപ്പിലാക്കുന്നത് ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുമായുള്ള മന്ത്രിമാരുടെ ഇടപെടലിന്
പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫോണ്‍കെണിക്കേസില്‍ ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്റെ രാജിക്ക് പിന്നാലെയാണ് ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയമിച്ചത്.മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണം വേണമെന്നും കച്ചവടതാത്പര്യങ്ങള്‍ അനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നുമടക്കം 405 പേജുള്ള റിപ്പോര്‍ട്ടായിരുന്നു ജസ്റ്റിസ് . പി എസ് ആന്റണി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന