കേരളം

അമ്മയില്‍ മെയില്‍ ഷോവനിസ്റ്റ് പിഗ്‌സ്; മുകേഷ്, ഇന്നസെന്റ് അമ്മ ബന്ധം അവസാനിപ്പിക്കാന്‍ സിപിഎം ഇടപെടണമെന്ന് എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:താരസംഘടനയായ അമ്മയ്‌ക്കെതിരെ തുറന്നടിച്ച് എഴുത്തുകാരന്‍ എന്‍എസ്. മാധവന്‍. നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി തീരുമാനമെടുത്തതിനെതിരെയാണ് വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം

'ഏറ്റവും വൃത്തികെട്ട 'മീടൂ' സംഭവം ഉണ്ടായതു ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു ഗ്യാങിനു പണം കൊടുത്തു നടിയെ ബലാത്സംഗം ചെയ്യിച്ചു. കേസ് നടക്കുകയാണ്. എന്നാല്‍ താരസംഘടനയായ അമ്മയിലെ 'മെയില്‍ ഷോവനിസ്റ്റ് പിഗ്‌സ്' കുറ്റാരോപിതനെ പിന്തുണച്ച് മീ ടൂ, മീ ടൂ എന്ന് ആര്‍ക്കുകയാണ്.'' മാധവന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റിനോടും മുകേഷിനോടും അമ്മയുമായി ബന്ധം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ദേശിക്കണമെന്നും മാധവന്‍ ആവശ്യപ്പെട്ടു. 

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിക്കെതിരേ വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യുസിസി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അവരുടെ നിലപാടുകളെ തുണച്ച് എന്‍.എസ്. മാധവന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്