കേരളം

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമം: ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


പൊന്‍കുന്നം: സിപിഎം പ്രവര്‍ത്തകനെ ബോംബ് എറിഞ്ഞ്  വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍എസ്എസ്, ബിജെപി  നേതാക്കന്‍മാരായ ചിറക്കടവ് ഇലഞ്ഞികാവില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ മകന്‍ രാജേഷ്, ചെറുവള്ളി പടിക്കാറ്റത്തില്‍ വാസുദേവന്‍ നായര്‍ മകന്‍ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. 

ആര്‍എസ്എസ്  കാര്യവാഹകും, ചെറുവള്ളി ദേവീക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമാണ് ദിലീപ്, ബിജെപിയുടെ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ് രാജേഷ്.

ഈ മാസം 23 ന് രാത്രി 8.15 ഓടെയാണ് സംഭവം. ജോലി കഴിഞ്ഞു വരുന്ന ഭാര്യയേയും കുട്ടി കാറില്‍ വിട്ടില്‍ എത്തിയപ്പോഴാണ് ആക്രമണം. ചിറക്കടവിലെ സിപിഎം പ്രവര്‍ത്തകനായ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എംഎല്‍ രവിയെ (33)  ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്  ഒരു സംഘം  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിയത്.  ആക്രമണത്തില്‍ രവിയുടെ വലതു കൈ അറ്റ് തൂങ്ങി. നെഞ്ചിനും, തലക്കും, തോളിനും വെട്ടേറ്റിരുന്നു. രവിയെ വെട്ടുന്നതു കണ്ട് തടസം പിടിക്കുവാനെത്തിയ ഭാര്യയെ അടിച്ചു വീഴ്ത്തുകയും ചെയ്തു. ഇരുവരേയും ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും  തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിലായ രവിയുടെ ജീവന്‍ രക്ഷിക്കുവാന്‍ മൂന്ന് ശസ്ത്രക്രിയകളാണ് നടത്തിയത്.നില ഗുരുതരമായി തുടരുന്നതിനാല്‍ രവി കാരിത്താസ് ആശുപത്രി ഐസിയുവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്