കേരളം

മെനുവില്‍ സ്‌കൂള്‍ ഉച്ച ഭക്ഷണം കേമം; ഭക്ഷണം നല്‍കാന്‍ തുക കിട്ടാതെ സ്‌കൂളുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയിലാണെന്ന് പരാതിയുമായി പ്രധാന അധ്യാപകര്‍ രംഗത്ത്. കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണത്തിന്റെ മെനു സര്‍ക്കാര്‍ വിപുലീകരിച്ചെങ്കിലും അതിനാവശ്യമായ തുക കൂട്ടാത്തതുമൂലം പദ്ധതി പ്രതിസന്ധിയിലാണെന്നാണ് അധ്യാപകരുടെ പരാതി. 

150കൂട്ടികള്‍വരെ പഠിക്കുന്ന സ്‌കൂളില്‍ ഒരു കുട്ടിക്ക് പ്രതിദിനം എട്ട് രൂപയാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി നല്‍കുന്നതെന്നും ഈ തുക ഒന്നിനും തികയില്ലെന്നും അധ്യാപകര്‍ പറയുന്നു. 150ന് മുകളില്‍ കുട്ടികളിലുള്ള സ്‌കൂളുകളില്‍ തുക എട്ടില്‍ നിന്ന് ഏഴായി കുറയും. 

ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കുള്ള വേതനവും അരിയും വേറെ നല്‍കുമെങ്കിലും പച്ചക്കറി, മുട്ട, പാല്, എണ്ണ തുടങ്ങിയവയും പലവ്യഞ്ചനങ്ങളും വാങ്ങണം. പരിഷ്‌കരിച്ച മെനു പ്രാവര്‍ത്തികമാക്കുമ്പോള്‍ രണ്ട് കറികളും ഒരു ഒഴിച്ചുകറിയും നല്‍കണം. ഇതിന് പുറമേ ആഴ്ചയില്‍ ഒരു മുട്ടയും രണ്ടുതവണ പാലും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. മുട്ട കഴിക്കാത്തവര്‍ക്ക് നേന്ത്രപ്പഴം നല്‍കണമെന്നാണ്. എന്നാല്‍ ഇതിനെല്ലാമുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്ന് അധ്യാപകര്‍ ചോദിക്കുന്നു. 

വിലക്കയറ്റവും അടിക്കടി കൂടുന്ന ഇന്ധനവിലയും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തുക ഒന്നിനും തികയാതാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രതിദിനം ഒരു കുട്ടിക്ക് 15രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ പുതിയ മെനു പ്രകാരം ഭക്ഷണം മെച്ചപ്പെടുത്താന്‍ സാധിക്കുകയൊള്ളു എന്ന് അധ്യാപകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍