കേരളം

ഞങ്ങള്‍ക്ക് ഹിന്ദി സര്‍ട്ടിഫിക്കേറ്റുകള്‍ വേണ്ട; പ്രതിഷേധവുമായി ഐഐഎം വിദ്യാര്‍ത്ഥികള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിജി സര്‍ട്ടിഫിക്കേറ്റുകളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കുന്നതിനിരെ പ്രതിഷേധവുമായി കോഴിക്കോട് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികള്‍. ഏപ്രിലില്‍ നടക്കുന്ന കോണ്‍വെക്കേഷന്‍ പരിപാടിയില്‍ ഹിന്ദി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കരുത് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

സര്‍ട്ടിഫിക്കേറ്റുകളില്‍ ചേര്‍ക്കാനായി ഹിന്ദിയില്‍ പേരുകളെഴുതി നല്‍കാന്‍ അധികൃതരുടെസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയയത്. 

ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇത്തരത്തിലുള്ള നടപടികള്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ദക്ഷിണേന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളില്‍ ഹിന്ദി ബലമായി അടിച്ചേല്‍പ്പിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി