കേരളം

പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യുവാവിന് സിപിഎം ഏരിയ സെക്രട്ടറിയുടെ വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് സിപിഎം നേതാവിന്റെ ഭീഷണി. കുമ്പള ഏരിയ സെക്രട്ടറി സിഎ സുബൈര്‍ ആണ് പിണറായി വിജയനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കൊലവിളിയുമായി രംഗത്തെത്തിയത്. രൂക്ഷമായ ഭാഷയില്‍ ഭീഷണിയുടെ സ്വരത്തിലാണ് സുബൈറിന്റെ പോസ്റ്റ്. പരസ്യമായി കൊലവിളി നടത്തിയ സുബൈറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇയാള്‍ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ല.  

'സഖാക്കളെ ചൊറിയാന്‍ വരുമ്പോള്‍ അറിയണം, അല്ലാതെ തിരിച്ചുകിട്ടി ചത്താല്‍ മതവും രാഷ്ട്രീയവും അഹിംസയും പറഞ്ഞിട്ട് ഉണ്ണാതിരിന്നിട്ടും നവമാധ്യമത്തിലൂടെ കുരച്ചിട്ടും കാര്യമില്ല കൊടുത്താല്‍ കൊല്ലത്തുംകിട്ടും' എന്നാണ് ഫേസ്ബുക്കിലൂടെ യുവാവിനെ ടാഗ് ചെയ്തു കൊണ്ട് ഏരിയ സെക്രട്ടറി ഭീഷണി മുഴക്കിയിരിക്കുന്നത്.

'വിജയാ ഇത് കമ്മ്യൂണിസം അല്ല കാല ഭരണം' എന്നാണ് ഫാറൂഖ് എന്ന യുവാവ് പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകനും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് യുവാവിന്റെ പോസ്റ്റ്. 

പരസ്യമായി കൊലവിളി നടത്തിയ സുബൈറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ല അതേസമയം പോസ്റ്റിന് വിശദീകരണവുമായ നേതാവ് രംഗത്തെത്തി. 'ഞാന്‍ ആരെയും ഈപോസ്റ്റില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല, ഒരുസ്ഥിരം ക്രിമിനല്‍ കൊല്ലപ്പെട്ടാല്‍ അതിനു ഇങ്ങനെ തലതല്ലിക്കരയുന്നത് കാണുമ്പോ ചോദിച്ചുപോയതാ. പിന്നെ ഇതുകണ്ട് ആരെങ്കിലും പേടിച്ചുപോയിട്ടുണ്ടെങ്കില്‍ ഞാനുത്തരവാദിയല്ല.. എന്നാണ് വിശദീകരണ പോസ്റ്റില്‍ പറയുന്നത്.​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി