കേരളം

മാണി അഴിമതിക്കാരന്‍ തന്നെ; രൂക്ഷ വിമര്‍ശനവുമായി സുധാകര്‍ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം  മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മാണി അഴിമതിക്കാരന്‍ തന്നെയെന്നും അഴിമതിക്ക് വലിപ്പ ചെറുപ്പമില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയതായിരുന്നു സുധാകര്‍ റെഡ്ഡി. 

ബിജെപിയാണ് മുഖ്യശത്രു. ചെറുക്കാന്‍ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ സഖ്യമാകാം. കേരളത്തില്‍ കേരള കോണ്‍ഗ്രസിനെയല്ല മുന്നണിയിലെടുക്കേണ്ടത്. ജെഡിയുവിനെ ഉള്‍പ്പെടുത്തി മുന്നി വിപുലീകരിക്കണം, അദ്ദേഹം പറഞ്ഞു.

മാണിയെയും കൂട്ടരേയും ഇടതുമുന്നണിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും അത്തരം ചര്‍ച്ച ചിലര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളാണെന്നും സിപിഐ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മാണി വിഷയം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്ത പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി