കേരളം

എസ്എഫ്ഐ നേതാവ് ദേശീയ​ഗാനത്തെ അപമാനിച്ചതായി പരാതി ; കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എസ്എഫ്ഐ നേതാവ് ദേശീയ​ഗാനത്തെ അപമാനിച്ചതായി പരാതി. മൂവാറ്റുപുഴ നിർമല കോളജ് എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറി അസ്‍ലം സലീമിനെതിരെ കെഎസ് യു നേതാക്കൾ പൊലീസിനു പരാതി നൽകി. വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് കെഎസ് യു നേതാവ് റംഷാദ് റഫീഖ് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. 

കോളജിൽ ക്ലാസ് തീരുന്നതിനു തൊട്ടുമുൻപായി ദേശീയഗാനം മുഴങ്ങിയപ്പോൾ അസ്‍ലം ദേശീയ​ഗാനത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നാണ് പരാതി. അസ്‍ലം ദേശീയ​ഗാനത്തെ അപമാനിച്ചു എന്നുമാത്രമല്ല, മറ്റു കുട്ടികളെ കുറ്റകൃത്യത്തിന്റെ ഭാ​ഗമാക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു. 

നിർമല കോളജിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർഥിയാണ് തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ അസ്‍ലം. കെഎസ് യു നേതാവിന്റെ പരാതിയെ തുടർന്ന് അസ്‍ലം സലീമിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍