കേരളം

കേരളത്തില്‍ ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല: സൂചന പണിമുടക്ക് ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. സൂചന പണിമുടക്ക് ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ ക്യൂബ്, യൂഎഫ്ഒ അടക്കമുള്ള ഉയര്‍ന്ന പ്രദര്‍ശനനിരക്കിനെതിരെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

കേരളത്തോടൊപ്പം തമിഴ്‌നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലും ഇന്ന് സൂചനാ പണിമുടക്കാണ്. ഇന്നലെ മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് സതേണ്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ തീരുമാനം.

ഇതിനെ തുടര്‍ന്ന് കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ പഴയ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ആന്ധ്രാപ്രദേശിലെയും തെലുങ്കാനയിലെയും തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് ഇന്നലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്