കേരളം

കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നല്ലേ ബിജെപി: മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ഒരു കോര്‍പറേഷന്റെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബിജെപിയെ നേരിടാന്‍ കഴിയാത്ത സിപിഎമ്മാണ് രാജ്യത്തു ബിജെപിയെ നേരിടാന്‍ പോകുന്നതെന്നു കെ.മുരളീധരന്‍. ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും മല്‍സരിച്ചപ്പോള്‍ സിപിഎം ജയിക്കണം എന്ന ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കള്ളനും പെരുങ്കള്ളനും മല്‍സരിക്കുമ്പോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്നു കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍, കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടു ബിജെപി ജയിച്ചെന്നാണ് സഖാവ് ബേബിയുടെ കണ്ടെത്തല്‍. കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നെങ്ങനെ ബിജെപി ജയിക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ നിന്നു തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി ത്രിപുരക്കാര്‍ ബിജെപിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

മട്ടന്നൂരിലെ ഷുഹൈബ് വധം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയുടെ ചെക്കു കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ നടത്തിയതാണോ എന്നു സംശയിക്കണം. ഒരു രാഷ്ട്രീയ സംഘര്‍ഷവും ഇല്ലാതിരുന്ന സ്ഥലത്തു ഷുഹൈബ് കൊല്ലപ്പെടുകയും അതിന്റെ തൊട്ടടുത്ത ദിവസം ബിനോയിയുടെയും ബിനീഷിന്റെയും യാത്രാവിലക്ക് ഇല്ലാതാവുകയും ചെയ്തു. ഈ കേസ് ഒതുക്കി തീര്‍ത്തതിനു പിന്നില്‍ ലോക കേരള സഭയെയും അതില്‍ പങ്കെടുത്ത മുതലാളിമാരെയും സംശയിക്കണം. ഷുഹൈബ് വധത്തോടെ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച ചര്‍ച്ച മുഴുവന്‍ വഴി മാറിയതു ശ്രദ്ധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപകല്‍ സമരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും