കേരളം

ചെങ്ങന്നൂരില്‍ ജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന സമിതി പിരിച്ചുവിടുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും അവരുടെ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കിയതായി സൗത്ത് ലൈവ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ബി.ജെ.പി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വിരട്ടല്‍

ചെങ്ങന്നൂരില്‍ തോറ്റാല്‍ നിലവിലുള്ള എല്ലാ പാര്‍ട്ടി നേതാക്കളേയും ഒഴിവാക്കി അവിടെ പൂര്‍ണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരും. താത്കാലികമായി രൂപീകരിക്കുന്ന കമ്മറ്റിയുടെ നിയന്ത്രണം താന്‍ നേരിട്ട് ഏറ്റെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദ്ധതികള്‍ രൂപീകരിക്കുക ഈ താത്കാലിക കമ്മറ്റിയായിരിക്കും.

എല്ലാ സംസ്ഥാന നേതാക്കളും ഒറ്റയടിക്ക് പുറത്താകുന്ന അവസ്ഥ പാര്‍ട്ടിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. അതുകൊണ്ടുതന്നെ ചെങ്ങന്നൂരില്‍ എന്തുവിലകൊടുത്തും വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി