കേരളം

ത്രിപുരയില്‍ സിപിഎം തോറ്റാല്‍ പകുതി മൊട്ട അടിക്കും: വാക്കുപാലിച്ച് സിപിഎം പ്രവര്‍ത്തകന്‍

സമകാലിക മലയാളം ഡെസ്ക്

'ത്രിപുരയില്‍ തോറ്റാല്‍ ഞാന്‍പകുതി മൊട്ട അടിച്ച് പരവൂരില്‍ എല്ലാ ഓട്ടോ സ്റ്റാന്റിലും ആട്ടോ ഓടിച്ച് പോകും'- ഒരു സിപിഎം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. പക്ഷേ ഇത് വെറും തള്ളായിരുന്നില്ല. ത്രിപുരയില്‍ സിപിഎം തോറ്റപ്പോള്‍ ഇദ്ദേഹം തലമൊട്ടയടിക്കുക തന്നെ ചെയ്തു. അത് ഫേസ്ബുക്കില്‍ ലൈവും ചെയ്തു. 

ഫെബ്രുവരി 28നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബാര്‍ബര്‍ ഷോപ്പിലെത്തി പകുതി മൊട്ടയടിച്ച് ഫേസ്ബുക്ക് ലൈവില്‍ വരികയായിരുന്നു അദ്ദേഹം. ബാര്‍ബര്‍ ഷോപ്പുകാര്‍ ബുദ്ധിമുട്ട് അറിയിച്ചത് കൊണ്ട് ഓട്ടോ ഓടിച്ച് പോകുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താനൊരു കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ടാണ് വാക്ക് പാലിക്കുന്നതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ തോല്‍വി അറിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാല്‍ നിറഞ്ഞിരിക്കുമ്പോഴാണ് മണികണ്ഠന്‍ പിളളയുടെ മൊട്ടയടിക്കുന്ന ഫേസ്ബുക്ക് ലൈവ് വരുന്നത്. സിപിഎമ്മിന് പുറമെ കോണ്‍ഗ്രസിന്റെ പ്രകടനത്തേയും സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നുണ്ട്. പരാജയത്തെ കുറിച്ചുള്ള സിപിഎം പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ട്രോളുകള്‍ക്ക് വിഷയമാകുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ