കേരളം

സിപിഐ എല്‍ഡിഎഫ് വിട്ട് പുറത്തുപോയ ശേഷം വിമര്‍ശിച്ചാല്‍ മതി: ആനത്തലവട്ടം ആനന്ദന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്നണി വിരുദ്ധ കാര്യങ്ങള്‍ പറയണമെങ്കില്‍ സിപിഐ മുന്നണി വിട്ട് പുറത്തുപോയി സംസാരിക്കണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ആനത്തലവട്ടം ആനന്ദന്‍. സിപിഐയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടിലെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം. 

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ മുന്നണിമര്യാദയ്ക്ക് ചേര്‍ന്നതല്ല. മുന്നണിവിട്ട് പോയശേഷം വേണം ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് സമാനമായ വിമര്‍ശനങ്ങളാണ് സിപിഐ ഉന്നയിക്കുന്നത്. മുന്നണിയെ തകര്‍ക്കാനുളള നീക്കമാണിത്. സിപിഐ ചാമ്പ്യന്‍ ആണെന്ന് തെളിയിക്കാനുളള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ ഇ ഇസ്മായിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാതൃഭൂമി ചര്‍ച്ചയ്ക്കിടെയാണ് ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും