കേരളം

നഴ്‌സുമാരുടെ സമരം അനാവശ്യം: തൊഴില്‍ മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിനിമം വേതനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും സമരം ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. 

നേരത്തെ യുഎഎന്‍എയുമായി ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച നഴ്‌സുമാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കുകയാണ്. 

വേതന വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഞ്ചാം തീയതി മുതല്‍ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് ഹൈക്കോടതി സമരം തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ആറാം തീയതി മുതല്‍ അനിശ്ചിതകാല അവധിയെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത