കേരളം

ചൂണ്ടയില്‍ കുരുങ്ങിയ കൂറ്റന്‍ മീനിനെ പിടിക്കാന്‍ നദിയിലേക്കു ചാടിയ യുവാവ് മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല :  ചൂണ്ടയില്‍ കുരുങ്ങിയ, പതിമൂന്നുകിലോ ഭാരമുള്ള മീനിനെ പിടിക്കാന്‍ നദിയിലേക്കു ചാടിയ യുവാവ് മുങ്ങിമരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. 

നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് സ്‌റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം. കൊളുത്തില്‍ കുരുങ്ങി ചൂണ്ടയും വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മീനിനൊപ്പം ആറിന്റെ എതിര്‍കരയ്ക്ക് ഒന്നര മീറ്റര്‍ അകലെ എത്തിയപ്പോഴേയ്ക്കും കിതച്ച് വെള്ളത്തില്‍ താഴുകയായിരുന്നു. അഗ്‌നിശമനസേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് നിരണം പുറന്തടമാലിയില്‍ സന്തോഷ് മുങ്ങി തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ കിട്ടി. 

13 കിലോയിലധികമുള്ള തൂക്കമുള്ള കട്‌ലയായിരുന്നു ചൂണ്ടയില്‍ കുരുങ്ങിയത്.  സമീപത്തു നിന്നും പ്രജീഷിന്റെ മൃതദേഹം കിട്ടി. ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി