കേരളം

നഴ്‌സുമാരുടെ ശമ്പള വര്‍ധന ഉത്തരവ് ഈ മാസം 31 ന് പുറത്തിറങ്ങും ; പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. നഴ്‌സുമാരുടെ വേതന വര്‍ധന സംബന്ധിച്ച് ഈ മാസം 31 നകം സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയ കാര്യം അറിയിച്ചത്. 

അതേസമയം നഴ്‌സുമാര്‍ അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കുന്നത് പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. യുഎന്‍എ പ്രതിനിധികള്‍ നാളെ മുഖ്യമന്ത്രിയെ കാണുന്നുണ്ട്. എന്നാല്‍ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം തുടരും. 

സമരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം  20,000 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തീരുമാനം ഒട്ടുമിക്ക ആശുപത്രി മാനേജ്‌മെന്റുകളും നടപ്പാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചുമുതല്‍ പണിമുടക്ക് നടത്താനായിരുന്നു തീരുമാനം. പണിമുടക്കിനെതിരെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ്, ആറാം തീയതി മുതല്‍ ലീവെടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍