കേരളം

മാണിക്കെതിരെ തെളിവുണ്ട്; ബാര്‍ കോഴ കേസില്‍ ഒത്തുകളിയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബാര്‍ കോഴ കേസില്‍ കെഎം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി ഒത്തുകളിയെന്ന് ബാര്‍ കോഴ കേസ്  സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന്‍. കെ.എം.മാണിയെ രക്ഷിക്കാന്‍ ഗൂഡാലോചന നടന്നു. അന്വേഷണം തുടരാനായിരുന്നു തന്റെ നിയമോപദേശം. കഴിഞ്ഞ ചൊവ്വാഴ്ചയും ഉദ്യേഗസ്ഥര്‍ വന്ന് കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കേസ് അവസാനിപ്പിച്ചത് താനറിഞ്ഞില്ല. എല്ലാം അപ്രതീക്ഷിതമാണ്. മാണിയെ രക്ഷിക്കാനുള്ള ഗൂഡാലോചനയില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. കേസുമായി മുന്നോട്ട് പോകാനുള്ള തെളിവുകള്‍ ഇപ്പോള്‍ തന്നെ വിജിലന്‍സിന്റെ കയ്യിലുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വന്ന് കണ്ടപ്പോള്‍ കൂടുതല്‍ അന്വേഷണം നല്‍കാന്‍ ഉദ്യേഗസ്ഥന്  ഉപദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കെഎം മാണിയെ രക്ഷിച്ചെടുക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നു. സുകേശന്റെ രണ്ട് മുന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന് തെളിവാണ്. രണ്ട് റിപ്പോര്‍ട്ടുകളുടെയും ഭാഷ രണ്ടാണ്. ഉന്നത ഇടപെടലെന്ന് കരുതുന്നെന്നും അഡ്വ കെ .പി സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)