കേരളം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍: കര്‍ശന നടപടിക്ക് ഡിജിപിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍ജെന്‍ഡറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജിഡിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളെക്കുറിച്ച് സമകാലിക മലയാളം വാരികയില്‍ സുദീര്‍ഘമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ നടപടി വന്നിരിക്കുന്നത്. 

പല ജില്ലകളിലും തങ്ങള്‍ക്കെതിരെ അതിക്രമങ്ങളും സൈ്വര്യജീവിതത്തിന് തടസ്സം ഉണ്ടാക്കുന്ന ഇടപെടലുകളും പലഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നും എന്നാല്‍ അവയ്‌ക്കെതിരെ പൊലീസ് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതിയുയര്‍ത്തിയിരുന്നു. 

പല പ്രദേശങ്ങളിലും പൊലീസിന്റെ ഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നു ട്രാന്‍സ്‌ജെന്‍ഡറുകള്‍ പറഞ്ഞിരുന്നു. 

സുപ്രീംകോടതി നിര്‍ദേശങ്ങളെത്തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ പ്രത്യേക ലിംഗവിഭാഗമായി പ്രഖ്യാപിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇതിനു വിരുദ്ധമായി അവര്‍ക്കെതിരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നത് ആരോഗ്യപരമായ പ്രവണതയല്ല. അതിനാല്‍ അതിക്രമങ്ങള്‍ തടയുന്നതിനും അവരോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍