കേരളം

കേരളഹൗസില്‍ രാഷ്ട്രീയം വിലക്കി; പട്ടാളമേധാവി ഭരിക്കുമ്പോലെയാണ് ഇടതുഭരണമെന്ന് പ്രതിപക്ഷ യൂണിയന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജീവനക്കാരുടെ സംഘടനകള്‍ക്കും കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ യൂണിയനായ കേരള എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന നേതാക്കള്‍ക്ക് കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിന് അനുമതി ലഭിച്ചില്ല.

പാര്‍ലമെന്റ് മാര്‍ച്ചിന് ഡല്‍ഹിയിലെത്തിയ നേതാക്കള്‍ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി. എതിരഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുകയാണെന്നും പട്ടാളമേധാവി ഭരിക്കുമ്പോലെയാണ് ഇടതുഭരണമെന്നും അസോസിയേഷന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലുളള പൊതുഭരണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ ഇറക്കിയതാണ് ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍ ജീവനക്കാരുടെ യൂണിയന്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് രാഷ്ട്രീയാവശ്യങ്ങള്‍ക്കോ തെരഞ്ഞെടുപ്പുകള്‍ക്കോ കോണ്‍ഫറന്‍സ് ഹാള്‍ അനുവദിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ