കേരളം

സിപിഐയുടെ എതിര്‍പ്പ് തള്ളി; സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി

സമകാലിക മലയാളം ഡെസ്ക്

പുനലൂര്‍: വയല്‍ നികത്തിയെന്നാരോപിച്ച് പാര്‍ട്ടിക്കാര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് ആത്മതഹ്യ ചെയ്ത പ്രവാസി സുഗതന്റെ കുടുംബത്തിന് അതേയിടത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കി. സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് അനുമതി നല്‍കിയത്. 

സുഗതന്റെ ആത്മഹത്യ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ കുടുംബത്തിന് രേഖാമൂലം അനുമതി നല്‍കിയത്. വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പഞ്ചായത്ത് ഭരണസമിതി കൂടിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇന്നുതന്നെ ലൈസന്‍സ് കൈമാറുമെന്നും പഞ്ചായത്ത് അറിയിച്ചു. 

കൊടികുത്തി സമരം നടത്തിയ എഐവൈഎഫിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രംഗത്ത് വന്നിരുന്നു. സുഗതന്റെ മരണത്തിന് കാരണം കൊടികുത്തി സമരമാണെന്നും അനാവശ്യ കൊടികുത്തി സമരങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എവിടെയെങ്കിലും കൊണ്ടുപോയി കുത്താനുള്ളതല്ല സംഘടനയുടെ കൊടികള്‍ എന്നും പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ സുഗതന്റെ മരണത്തിന് ഉത്തരവാദികള്‍ തങ്ങളല്ലെന്നും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് സുഗതന്റെ കയ്യില്‍ നിന്നും പണം വാങ്ങി വര്‍ക്ക്‌ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്നും തങ്ങള്‍ നിയമലംഘനത്തിന് എതിരെ സമരം നടത്തുകയാണ് ചെയ്തത് എന്നുമായിരുന്നു എഐവൈഎഫിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും