കേരളം

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങി ബിഡിജെഎസ് ; അന്തിമ തീരുമാനം 14ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച്  ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടാന്‍ ഒരുങ്ങുന്നു.  14 ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗം എന്‍.ഡി.എ വിടുന്നതടക്കമുള്ള അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നറിയുന്നു.

 പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റും കൂടെയുള്ളവര്‍ക്ക് 14 കോര്‍പറേഷന്‍ സ്ഥാനങ്ങളും നല്‍കുമെന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് എല്ലാം മതിയാക്കി എന്‍.ഡി.എ മുന്നണി വിടാന്‍ ബി.ഡി.ജെ.എസ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  രാജ്യസഭ സീറ്റ്  നല്‍കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതില്‍ ബിഡിജെഎസിന് അമര്‍ഷമുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം വച്ച് നീട്ടുന്ന ഒരു സ്ഥാനവും വേണ്ടെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നാണ് സൂചന.

രണ്ട് വര്‍ഷമായി ബിഡിജെഎസ് എന്‍ഡിഎ മുന്നണിക്കൊപ്പമാണ്. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബി.ഡി.ജെ.എസിനും പ്രാതിനിധ്യം ഉണ്ടാവും എന്ന് ബിജെപി  ഉറപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ, ആ വാക്കും പാലിക്കാത്ത പശ്ചാത്തലത്തിലാണ് ബിഡിജെഎസിന്റെ നീക്കമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത