കേരളം

ബിജെപിയിലേക്കില്ല; എല്ലാവരും പാര്‍ട്ടി വിട്ടുപോയാലും അവസാന ശ്വാസം വരെ താന്‍ കോണ്‍ഗ്രസുകാരന്‍: കെ സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മറുപടി.  താന്‍ ഒരു കാരണവശാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന് കെ സുധാകരന്‍ തുറന്നടിച്ചു. രാഷ്ട്രീയ ധാര്‍മ്മികതയുടെ ഭാഗമായാണ് താന്‍ ബിജെപിയില്‍ നിന്നും ക്ഷണം കിട്ടിയെന്ന് തുറന്നുപറഞ്ഞത്. ഒരു ദൂതനെ അവര്‍ അയച്ചുവെന്നത് കൊണ്ട് താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് എങ്ങനെ വ്യാഖ്യാനിക്കാനാകുമെന്നും കെ സുധാകരന്‍ ചോദിച്ചു. ബിജെപിയുടെ ദൗത്യവുമായി എത്തിയ ദൂതനെ കാര്യം പറഞ്ഞ് അപ്പോള്‍ തന്നെ പറഞ്ഞ് അയച്ചു. എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് പോയാലും അവസാനശ്വാസം വരെ പാര്‍ട്ടിയുടെ കൊടി പിടിക്കാന്‍ താന്‍ ഉണ്ടാകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം നാണംകെട്ട പ്രചാരണം നടത്താന്‍ പി ജയരാജന് മാത്രമേ കഴിയൂ. തിരിച്ചടി നേരിട്ട പി ജയരാജന്‍ വോട്ട് ലക്ഷ്യമിട്ട് ആരോപണം ഉന്നയിക്കുകയാണ്. പി ജയരാജന്‍ മാനസിക നില തെറ്റിയ മട്ടിലാണ് പെരുമാറുന്നത്. രാഷ്ട്രീയത്തില്‍ എന്തുസംഭവിച്ചാലും താന്‍ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നു കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുളള ഏജന്‍സിപ്പണിയാണ് കെ സുധാകരന്‍ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി