കേരളം

കണ്ണൂരിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു; 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തളിപ്പറമ്പിലെ ആലിക്കുംപാറ എൻ.വി കിരണിനാണ് (19) കുത്തേറ്റത്. ഇന്ന്​ പുലർച്ചെ നാല്​​ മണിക്ക് ​തൃച്ചംബരം ഉത്സവം കഴിഞ്ഞ്​ മടങ്ങു​േമ്പാഴാണ്​ സംഭവം. കാലിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്​​. നെഞ്ചിലെ പരിക്ക്​ ഗുരുതരമാണെന്നാണ്​ റിപ്പോർട്ടുകൾ. 

സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. മുള്ളൂർ സ്വദേശി എം.ജയൻ, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി. അക്ഷയ്, പി.അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. നാല് പേരും ബി.ജെ.പി പ്രവർത്തകരാണ്.

ഉത്സവം കഴിഞ്ഞ്​ മടങ്ങവേ ആർ.എസ്​.എസ്​ കാര്യാലയത്തിന്​ സമീപത്ത്​ വച്ച്​ കിരണിനും സുഹൃത്തുക്കൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കോൾമൊട്ടയിലെ അശ്വന്ത്​, അർജുൻ എന്നിവർക്കും പരിക്കേറ്റു​. ഇരുവരും എസ്.എഫ്​.​െഎ പ്രവർത്തകരാണ്​. പഴയങ്ങാടി താവത്തെ ബാറിൽ ജീവനക്കാരെ അക്രമിച്ച് പണം തട്ടിയ ശേഷമാണ് തൃച്ചംബരത്തെത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ബാർ ജീവനക്കാരെ അക്രമിച്ചതിൽ കണ്ണപുരം പോലീസും കേസെടുത്തിട്ടുണ്ട്.നെഞ്ചിനും കാലിനും കുത്തേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. എസ്.എഫ്.ഐ സഹകരണ കോളേജ് യൂണിറ്റ് ജോ സെക്രട്ടറിയും യുണിയൻ ജനറൽ സെക്രട്ടറിയുമാണ് കിരൺ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ