കേരളം

രാജ്യസഭ തെരഞ്ഞെടുപ്പ് : എം പി വീരേന്ദ്രകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജനതാദൾ യുണൈറ്റഡ് സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. വീരേന്ദ്രകുമാർ രാജിവെച്ച ഒഴിവിലാണ് തെര‍ഞ്ഞെടുപ്പ്.

ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയതില്‍ പ്രതിഷേധിച്ചായിരുന്നു എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.

യുഡിഎഫ് വിട്ട് എൽഡിഎഫ് മുന്നണിയിലേക്ക് വന്ന ജെഡിയുവിന് തന്നെ രാജ്യസഭാ സീറ്റ് നൽകാൻ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. മുൻ എംഎൽഎ ബാബുപ്രസാദിനെയാണ് യുഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിനെതിരെ മൽസരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ