കേരളം

വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചിട്ടേ വിചാരണ തുടങ്ങാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. രണ്ടു ഹർജികളും ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.  

നടിയെ ആക്രമിച്ച പെൻഡ്രൈവ് ദൃശ്യങ്ങളും, അതിന്റെ എഴുതി തയ്യാറാക്കിയ ശബ്ദത്തിന്റെ രേഖകളും വേണമെന്നാണ് ദിലീപ്  ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇരയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി കോടതി ദിലീപിന്റെ ആവശ്യം തള്ളുകയായിരുന്നു. 

കേസില്‍ 14 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്