കേരളം

ഷുഹൈബ് വധം : സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് കൈമാറിയതെന്നാണ് സര്‍ക്കാര്‍ വാദം. 

കാര്യങ്ങള്‍ ധരിപ്പിക്കാനുളള സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും, സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

പൊലീസ് അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും, കേസിലെ ഗൂഢാലോചന വെളിയില്‍ വരണമെങ്കില്‍ കേസ് കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ യഥാര്‍ത്ഥ ഗൂഢാലോചന പുറത്തുവരാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വേഷിക്കുന്നതില്‍ പാര്‍ട്ടിക്ക് ഒരു വേവലാതിയും ഇല്ലെന്നും, ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നുമായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചത്. സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍