കേരളം

ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ല :  സജി ചെറിയാന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ടുതേടും. അതേസമയം ബിഡിജെഎസുമായുള്ള സഹകരണം മറ്റൊരു വിഷയമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ഭിന്നത മുതലെടുക്കുക ലക്ഷ്യമിട്ടാണ് ഇടതുമുന്നണി നീക്കം. 

ബിജെപി ബന്ധം വിട്ട് ബിഡിജെഎസ് ഇടത് മുന്നണിയുമായി സഹകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേസമയം തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവര്‍ക്ക് ഇതിനോട് യോജിപ്പില്ല. കൂടാതെ ബിഡിജെഎസുമായുള്ള സഹകരണത്തിന് സിപിഎം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമില്ല. ബിഡിജെഎസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. 

അതേസമയം അഭിപ്രായ ഭിന്നത ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനു മുമ്പ് ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാനാണ് ബിജെപിയുടെ ശ്രമം. ബിഡിജെഎസ് മുന്നണി വിട്ടുപോകില്ലെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി