കേരളം

ദിലീപിന് തിരിച്ചടി;  ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളി 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡി സിനിമാസ് ഭൂമി വിവാദത്തില്‍ നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തളളി കോടതി. കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി.


ദിലിപിന് പുറമേ തൃശൂര്‍ മുന്‍ കളക്ടര്‍ എം എസ് ജയയെയും എതിര്‍കക്ഷികളാക്കി എഫ്്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നു. കയ്യേറ്റം നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അവ്യക്തയുണ്ടെന്ന് ചൂണ്ടികാണിച്ചായിരുന്നു നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ അന്വേഷണം സഹായകമാകുമെന്നും കോടതി നിരീക്ഷിച്ചു.  ഇതിന് പുറമേ രാജകുടുംബത്തില്‍ നിന്നും ഭൂമി എങ്ങനെ ഡി സിനിമാസിന് ലഭിച്ചുവെന്നത് സംബന്ധിച്ച വ്യക്തമായ രേഖ റവന്യൂ വകുപ്പിന്റെ കൈവശമില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. 

 നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് സംഘം എത്തിച്ചേര്‍ന്നത്. 

ഡി സിനിമാസ് ഭൂമി കൈയേറിയെന്ന ആരോപിച്ച് പിഡി ജോസഫ് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. രേഖകള്‍ പരിശോധിച്ചതില്‍നിന്ന് തിയേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമിയില്‍ കൈയേറ്റം നടന്നിട്ടില്ലെന്നാണ് വിജലിന്‍സിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി