കേരളം

ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല:കുമ്മനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതായുളള റിപ്പോര്‍ട്ടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ദേശീയ നേതൃത്വവുമായിട്ടാണ് അവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ അവരുമായിട്ടാണ് പറഞ്ഞ് തീര്‍ക്കേണ്ടത്. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും കുമ്മനം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണത്തില്‍ ബിഡിജെഎസിനുണ്ടായ സംശയം ദൂരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബിഡിജെഎസുമായി പാര്‍ട്ടിക്ക് ഭിന്നതകളില്ല.ചെങ്ങന്നൂരില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് മാറി നിന്ന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കരുതുന്നില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത