കേരളം

കീഴാറ്റൂരില്‍ സമരപ്പന്തല്‍ കത്തിച്ച സിപിഎമ്മുകാര്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റം: രമേശ് ചെന്നിത്തല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കീഴാറ്റൂരില്‍ സമരപ്പന്തല്‍ കത്തിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് നിസ്സാരകുറ്റമെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം അടിച്ചമര്‍ത്താനുളള നീക്കം അപലപനീയമെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം സമരപ്പന്തല്‍ വീണ്ടും കെട്ടി ശക്തമായിത്തന്നെ സമരം നുന്നോട്ടുകൊണ്ടുപോകാനാണ് സമരക്കാരുടെ തീരുമാനം. 
സമരാനുഭാവികളുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 25ന് വൈകുന്നേരമാണ് സമരപ്പന്തല്‍ പുനഃസ്ഥാപിക്കുക. ഒപ്പം വയലില്‍ മണ്ണിടുന്നതിനെതിരേ നിയമപോരാട്ടവും നടത്തുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു. ദേശീയപാത ബൈപ്പാസിന് സ്ഥലം തിട്ടപ്പെടുത്താനുള്ള സര്‍വേയും കല്ലിടലും തടഞ്ഞ് അറസ്റ്റിലായ വയല്‍ക്കിളികളുടെ സമരപ്പന്തലിന് ബുധനാഴ്ച സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു