കേരളം

താനൂരില്‍ സിപിഎം നേതാവിന്റെ വീട് 'ലീഗ് ഹൗസാക്കി' മുസ്‌ലിം ലീഗ്

സമകാലിക മലയാളം ഡെസ്ക്

താനൂര്‍: സിപിഎം നേതാവിന്റെ വീട് കയ്യേറി മുസ്‌ലിം ലീഗുകാര്‍ വികൃതമാക്കി. വീട്ടുചുവരുകളില്‍ നിറയെ ലീഗ് ഹൗസ്,ഐയുഎംഎല്‍,എംവൈഎല്‍ എന്നിങ്ങനെ പച്ച പെയിന്റില്‍ എഴുതി നിറച്ചുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിപിഎം താനൂര്‍ തീരദേശ ലോക്കല്‍ കമ്മിറ്റി അംഗം ഒട്ടുംപുറം പാട്ടാരകത്ത് ഹംസക്കുട്ടിയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ 'ലീഗ് ഹൗസാക്കിയത്'. 
ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണിയുടെ ചിത്രവും കട്ടക്കലിപ്പ് എന്നുമൊക്കെ എഴുതി വെച്ചിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ചുവരെഴുത്ത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് താനൂര്‍ പൊലീസില്‍ പരാതി നല്‍കി. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് വീടിന് നേരേ ആക്രമണം നടന്നതെന്ന് ഹംസക്കുട്ടി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!