കേരളം

മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐ ആ മുന്നണിയില്‍ ഉണ്ടാകില്ല: ബിനോയ് വിശ്വം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിയുടേത് അവസരവാദ രാഷ്ട്രീയമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് സിപിഐയെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ബിനോയ് വിശ്വം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. മാണി എല്‍ഡിഎഫില്‍ എത്തില്ലെന്ന് ഉറപ്പാണെന്നും ഇനി എത്തിയാല്‍ സിപിഐ ആ മുന്നണിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മാണി എല്‍ഡിഎഫിനെക്കാണിച്ച് യുഡിഎഫിനോടും യുഡിഎഫിനെ കാണിച്ച് എല്‍ഡിഎഫിനോടും വിലപേശുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് വ്യക്തമാക്കുമെന്ന് കെ.എം മാണി പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 

എല്‍ഡിഎഫിലേക്കുള്ള കെ.എം മാണിയുടെ പ്രവേശനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് സിപിഐയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിരവധി തവണ മാണിക്കെതിരെ പരസ്യമായി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു