കേരളം

വിശപ്പ് സഹിക്കാനാകാതെ ക്ഷേത്രത്തില്‍ നിന്ന് 20 രൂപയെടുത്തു: വിശന്നിട്ടെന്ന് അറിഞ്ഞപ്പോള്‍ പോലീസ് 500 രൂപ നല്‍കി പറഞ്ഞയച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വിശപ്പ് സഹിക്കാനാകാതെ ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തയാളെ ക്ഷേത്രം ഭാരവാഹികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. ദൈവത്തിന്റെ 20 രൂപ വെറുതെ നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് മനസില്ലായിരിക്കും. പക്ഷേ, പൊലീസിന്റെ നടപടി അതിശയിപ്പിക്കുന്നതായിരുന്നു. പൈസയെടുത്തത് വിശന്നിട്ടാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കൈയില്‍നിന്ന് 500 രൂപ കൊടുത്ത് ഇയാളെ പറഞ്ഞയക്കുകയാണ് പൊലീസ് ചെയ്തത്.

തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ ഉരുളിയില്‍നിന്ന് പണമെടുക്കുന്നതു കണ്ട് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
 
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു കക്ഷി. പിന്നീട് ജോലി നഷ്ടപ്പെട്ടു. ചായ കുടിക്കാന്‍ പണമില്ലാതിരുന്നതിനാലാണ് ക്ഷേത്രത്തിലെ പണം എടുത്തതെന്ന് മൊഴി നല്‍കി.
 
ഇയാളുടെ സ്വദേശമായ മോനിപ്പള്ളിയില്‍ നടത്തിയ അന്വേഷണത്തില്‍ മറ്റു കേസുകളൊന്നും ഇല്ലെന്നും വ്യക്തമായി. പിന്നീട് ഭക്ഷണം കഴിക്കാനും മറ്റുമായി 500 രൂപ നല്‍കുകയായിരുന്നു തൊടുപുഴ പോലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്