കേരളം

മോദി സര്‍ക്കാരിന്റെ വക്കാലത്ത് സിപിഎം എന്തിനാണ് ഏറ്റെടുക്കുന്നത്?; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ എതിര്‍ക്കുന്ന സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 

'മഹാരാഷ്ട്രയിലൊക്കെ പോയി ബി. ജെ. പിക്കെതിരെ സമരം ചെയ്യുന്നവര്‍ സ്വന്തം മണ്ഡലത്തില്‍ ബി. ജെ. പിക്കെതിരെ സമരം ചെയ്യാന്‍ ഇത്രനല്ല ഒരവസരം കിട്ടിയിട്ടും എന്തുകൊണ്ട് അതിനു മെനക്കെടുന്നില്ല? തളിപ്പറമ്പ് നഗരത്തിലെ അതിസമ്പന്നരുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കാനാണ് ഈ അലൈന്‍മെന്റ് മാററം എന്നാര്‍ക്കാണറിയാത്തത്? പിന്നെ കളിമണ്ണു മാഫിയയും മണ്ണുമാഫിയയുമായുള്ള കച്ചവടവും' - സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'സമരം നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് മനസ്സിലാക്കാം. എന്നാല്‍ പാര്‍ട്ടി എന്തിനാണ് അതിനു മുതിരുന്നത്. മോദി സര്‍ക്കാരിന്റെ വക്കാലത്ത് ഇവര്‍ എന്തിനാണ് ഏറ്റെടുക്കുന്നത്? വികസനത്തോടുള്ള അടങ്ങാത്ത അഭിവാജ്ഞയാണെങ്കില്‍ ഇതിനു മുമ്പ് കേരളത്തില്‍ എത്രയെത്ര വികസന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്? ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോള്‍ വികസനത്തിന്റെ പേരും പറഞ്ഞ് കൃഷിക്കാര്‍ക്കെതിരെ പ്രതിരോധത്തിന് മുതിരുന്നത്' - സുരേന്ദ്രന്‍ കുറിച്ചു

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


തളിപ്പറമ്പ് എം. എല്‍. എ ജെയിംസ് മാത്യു പറയുന്നത് കീഴാററൂര്‍ പ്രശ്‌നത്തിന് ഉത്തരവാദി കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി സര്‍ക്കാരാണെന്നാണ്. ഭൂമിയിന്‍മേലുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്നും സംസ്ഥാന സര്‍ക്കാരാണ് ഭൂമി അക്വയര്‍ ചെയ്തുകൊടുക്കുന്നതെന്നും അദ്ദേഹത്തിനറിയാത്തതുകൊണ്ടല്ല. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇത്രനല്ല അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് സമരത്തിന് നേതൃത്വം കൊടുക്കാതെ അദ്ദേഹവും പാര്‍ട്ടിയും സമരം ചെയ്യുന്ന വയല്‍ക്കിളികളെ നേരിടാന്‍ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് മനസ്സിലാവാത്തത്. മഹാരാഷ്ട്രയിലൊക്കെ പോയി ബി. ജെ. പിക്കെതിരെ സമരം ചെയ്യുന്നവര്‍ സ്വന്തം മണ്ഡലത്തില്‍ ബി. ജെ. പിക്കെതിരെ സമരം ചെയ്യാന്‍ ഇത്രനല്ല ഒരവസരം കിട്ടിയിട്ടും എന്തുകൊണ്ട് അതിനു മെനക്കെടുന്നില്ല? തളിപ്പറമ്പ് നഗരത്തിലെ അതിസമ്പന്നരുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കാനാണ് ഈ അലൈന്‍മെന്റ് മാററം എന്നാര്‍ക്കാണറിയാത്തത്? പിന്നെ കളിമണ്ണു മാഫിയയും മണ്ണുമാഫിയയുമായുള്ള കച്ചവടവും. സമരം നേരിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത് മനസ്സിലാക്കാം. എന്നാല്‍ പാര്‍ട്ടി എന്തിനാണ് അതിനു മുതിരുന്നത്. മോദി സര്‍ക്കാരിന്റെ വക്കാലത്ത് ഇവര്‍ എന്തിനാണ് ഏറ്റെടുക്കുന്നത്? വികസനത്തോടുള്ള അടങ്ങാത്ത അഭിവാജ്ഞയാണെങ്കില്‍ ഇതിനു മുമ്പ് കേരളത്തില്‍ എത്രയെത്ര വികസന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്? ട്രാക്ടറും കൊയ്ത്തു യന്ത്രവും തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോള്‍ വികസനത്തിന്റെ പേരും പറഞ്ഞ് കൃഷിക്കാര്‍ക്കെതിരെ പ്രതിരോധത്തിന് മുതിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്