കേരളം

ചെങ്ങന്നൂരില്‍ സിപിഎം സഹായം തേടി ; ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ എത്ര സീറ്റില്‍ വിജയിക്കുമെന്ന് കെ എം മാണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം തന്റെ പാര്‍ട്ടിയുടെ സഹായം തേടിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നേരിട്ടെത്തിയാണ് സഹായം തേടിയതെന്ന് മാണി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വന്നാണ് സജി ചെറിയാന്‍ പിന്തുണ തേടിയത്. എന്നാല്‍ ചെങ്ങന്നൂരില്‍ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മാണി വ്യക്തമാക്കി. 

കേരള കോണ്‍ഗ്രസിന്റെ സഹകരണം സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കെ എം മാണിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസിനെതിരെ ശക്തമായി രംഗത്തുള്ള സിപിഐയെ കെ എം മാണി ശക്തമായി വിമര്‍ശിച്ചു. കേരളത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ഒറ്റയ്ക്ക് നിന്നാല്‍ സിപിഐയ്ക്ക് വിജയിക്കാനാകുമോ എന്ന് മാണി പരിഹസിച്ചു. അതേസമയം കേരള കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും ഒറ്റയ്ക്ക് ജയിക്കാനുള്ള ശേഷിയുണ്ട്. 

മുന്നണി പ്രവേശനത്തിനായി കേരള കോണ്‍ഗ്രസ് ഒരാളുടെയും അടുത്ത് പോയിട്ടില്ല. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎം സിപിഐ കേന്ദ്രനേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി എന്നത് വിചിത്രമാണെന്നും കെ എം മാണി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി