കേരളം

മകള്‍ ദലിത് യുവാവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് അപമാനം;അതുകൊണ്ട് കൊന്നു; പിതാവിന്റെ മൊഴി 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിവാഹത്തിന്റെ തലേദിവസം മകളെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാനംകൊണ്ടെന്ന് പിതാവ് രാജന്റെ മൊഴി. മലപ്പുറം ഡിവൈഎസ്പിക്കാണ് രാജന്‍ മൊഴി നല്‍കിയത്. മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്. ദലിത് യുവാവിനെ മകള്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനമാകും എന്നുകരുതിയാണ് ആക്രമിച്ചതെന്നാണ് രാജന്‍ മൊഴി നല്‍കിയത്. 

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ദലിത് യുവാവ് ബ്പിജേഷുമായി ആതിര പ്രണയത്തിലായിരുന്നു. വിവാഹത്തിനു സമ്മതിക്കില്ലെന്ന നിലപാടിയിലായിരുന്നു അച്ഛന്‍.

പൊലീസ് പറഞ്ഞതനുസരിച്ചാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിനുശേഷം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ആതിര തന്നോട് പറഞ്ഞിരുന്നതായി ബ്രിജേഷ് പറയുന്നു. 

താനുമായുള്ള ബന്ധത്തിനു അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ആതിര കുറച്ചു കാലം സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. പിന്നീട് പൊലീസ് സ്‌റ്റേഷനില്‍ പോയി ഞങ്ങള്‍ സംസാരിച്ചിരുന്നു. വിവാഹം നടത്താനുള്ള തീയതി അടക്കം തീരുമാനിച്ചത് പൊലീസാണ് ബ്രിജേഷ് വ്യക്തമാക്കി.

ഇന്നാണ് ആതിരയും ബ്രിജേഷുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ് നാടിനെ നടുക്കിയ സംഭവം.

അച്ഛന്‍ കത്തിയുമായി വരുന്നതുകണ്ട് അടുത്ത വീട്ടില്‍ ഒളിച്ച ആതിരയെ വാതില്‍ ചവിട്ടി തുറന്ന് ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. രാജനെ നാളെ കോടതിയില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി