കേരളം

രാജ്യസഭ തെരഞ്ഞെടുപ്പ് : ജയം ഉറപ്പിച്ച് വീരേന്ദ്രകുമാർ ; മാണി ​ഗ്രൂപ്പ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. യുഡിഎഫ് വിട്ടതിനെ തുടർന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ എംപി വീരേന്ദ്രകുമാർ രാജിവെച്ചതിനെ തുടർന്നാണ് ഒഴിവുണ്ടായത്. ഇതിലേക്ക് ഇടതു സ്ഥാനാർത്ഥിയായി വീരേന്ദ്രകുമാർ തന്നെയാണ് മൽസരിക്കുന്നത്. ഇടതുപക്ഷത്തേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് തീരുമാനിക്കുകയായിരുന്നു. 

കോൺ​ഗ്രസിലെ ബി ബാബുപ്രസാദാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള വോട്ടെടുപ്പ് നിയമസഭാ സമുച്ചയത്തിലെ 740-ാം നമ്പർ മുറിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. വൈകീട്ട് അഞ്ചിനാണ് വോട്ടെണ്ണൽ. 

കേരള നിയമസഭയിലെ കക്ഷി നില അനുസരിച്ച് ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാണ്. എൽഡിഎഫിന് 90 അംഗങ്ങളാണ് ഉള്ളത്.  71 വോട്ടാണ് ജയിക്കാൻ വേണ്ടത്.  യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും.  അതേസമയം ബിജെപി അം​ഗം ഒ. രാജ​ഗോപാൽ, സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട പി സി ജോർ‌ജ് എന്നിവർ എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ