കേരളം

അലക്കൊഴിഞ്ഞ് കാശിക്ക് പോകാനാകില്ല, വയല്‍ക്കിളികളെപരോക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരിസ്ഥിതി സംരക്ഷകരെന്ന പേരില്‍ വികസനത്തെ എതിര്‍ക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും അങ്ങനെ തന്നെയാണ്. അലക്കൊഴിഞ്ഞ് കാശിക്ക് പോകാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കേ മുരളീധരന്‍ വിമര്‍ശിച്ചു.

നേരത്തെ കീഴാറ്റൂരില്‍ സംഘര്‍ഷത്തിനില്ലെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. മേല്‍പ്പാത അടക്കമുള്ള ബദല്‍ സാധ്യത തേടുമെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ബദല്‍ സാധ്യതകള്‍ സര്‍ക്കാരും സിപിഎമ്മും ഗൗരവമായാണ് കാണുന്നത്. കീഴാറ്റൂരില്‍ സംഘര്‍ഷമില്ലാതെ നോക്കേണ്ടത് സര്‍ക്കാരാണ്. വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ക്യാംപെയ്ന്‍ മാത്രമേ സിപിഎം ലക്ഷ്യമിടുന്നുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും