കേരളം

എബിവിപി നേതാവിന്റെ കൊലപാതകം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

പേരാവൂര്‍: കണ്ണവത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി പിടിയില്‍.  നീര്‍വേലി മംഗലോട്ട് നെല്ലിക്കണ്ടി എം.എന്‍ ഫൈസലിനെയാണ് പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് ഫൈസല്‍.

മാലൂരിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് ഫൈസലിനെ പിടികൂടിയത്. സംഭവ ദിവസം ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് പുറപ്പെടുന്ന വിവരം മറ്റു പ്രതികളെ അറിയിച്ചത് ഫൈസലാണെന്നാണ് പൊലീസ് അനുമാനം. ഗൂഢാലോചനയിലും ഫൈസല്‍ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ ബൈക്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഫൈസല്‍ രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റിലാവുന്നത്.
കഴിഞ്ഞ ജനുവരി 19നാണ് കാക്കങ്ങാട് ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കൊല്ലപ്പെട്ടത്. കേസിലെ നാല് പ്രതികള്‍ സംഭവ ദിവസം തന്നെ വയനാട്ടില്‍ വച്ച് അറസ്റ്റിലായിരുന്നു. നാല് പേരും റിമാന്‍ഡിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം