കേരളം

പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞ ശേഷം ആത്മഹത്യാ ശ്രമം; അച്ഛന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മൂഴിയാറില്‍ അച്ഛന്‍ ഒന്നര വയസ്സുള്ള മകനെ എടുത്തെറിഞ്ഞു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മൂഴിയാര്‍ ആദിവാസി കോളനിയിലെ കുമാറാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. പൊലീസ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തു. വിഷം കഴിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കൊണ്ടിരിക്കുകയാണ്.

കുട്ടിയെ എടുത്തെറിഞ്ഞ കുമാര്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ മദ്യപിച്ച് മുമ്പും വഴക്കുണ്ടാക്കായിരുന്നതായി െ്രെടബല്‍ പ്രമോട്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി